അമ്പലപ്പുഴ: ചേതന പാലിയേറ്റിവ് കെയർ സൊസൈറ്റി കുട്ടികൾക്കായി ഒരുക്കുന്ന ഓൺലൈൻ പഠന കേന്ദ്രപദ്ധതി ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. ആദ്യ കേന്ദ്രം പുന്നപ്ര വിജ്ഞാനപ്രദായിനി വായനശാലയുമായി ചേർന്നാണ് ആരംഭിച്ചത്. ഗ്രന്ഥശാല പ്രസിഡന്റ് കെ.ആർ. തങ്കജി, ചേതന പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി എച്ച്. സലാം, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടൻ,ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബി. പ്രിൻസ്, ആർ. അമൃതരാജ് എന്നിവർ സംസാരിച്ചു.