ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 731-ാം നമ്പർ മുതുകുളം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മുതുകുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് രണ്ട് തെർമൽ സ്കാനർ നൽകി. മെഡിക്കൽ ഓഫീസർ ഡോ.എസ്.തനുജ ബാങ്ക് പ്രസിഡന്റ് ബി.വേലായുധൻ തമ്പിയിൽ നിന്നും ഏറ്റുവാങ്ങി. സെക്രട്ടറി എൻ.സുഭാഷ് കുമാർ, ഭരണസമിതി അംഗങ്ങളായ വി.വിജയൻ, കെ.സുദിനൻ, എസ്.ഷീജ, രജിത ചിത്രഭാനു, റീന ഷാജി എന്നിവർ പങ്കെടുത്തു.