ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഹരിപ്പാട് നഗരസഭ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് സി.പി.എം നഗരസഭാ പാർട്ടി കമ്മിറ്റിയുടെ നേതൃത്വത്തിൽ 29 വാർഡുകളിലും ധർണ്ണ നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലെ അലംഭാവം അവസാനിപ്പിക്കക, എല്ലാ വീട്ടുകളിലും മാസ്കും സാനിട്ടൈസറും നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ
ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. പതിനൊന്നാം വാർഡിൽ നടന്ന സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു.