basheer

ആലപ്പുഴ: പട്ടികവർഗ സമുദായത്തിനുള്ള ഫുഡ് സപ്പോർട്ട് പദ്ധതി പ്രകാരം നഗരസഭയിലെ നാല് വാർഡുകളിലെ എസ്.ടി വിഭാഗക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. നഗരസഭാതല വിതരണോദ്ഘാടനം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ നിർവഹിച്ചു. പി.രാജു അദ്ധ്യക്ഷത വഹിച്ച. ശാരദകുമാരി, എസ്.സി പ്രമോട്ടർ തുടങ്ങിയവർ പങ്കെടുത്തു.