tv

പൂച്ചാക്കൽ: പള്ളിപ്പുറം പല്ലുവേലി ഗവ. യു.പി സ്കൂളിലെ ആറു വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ടെലിവിഷൻ സെറ്റുകളും അനുബന്ധ ഉപകരണങ്ങളും നൽകി പ്രൊട്ടക് ഓർഗാനോ ഫുഡ്സ് ഉടമ കെ.എ.സലിം മാതൃകയായി.

പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വീട്ടിൽ സ്മാർട്ട് ഫോണോ, ടെലിവിഷനോ ഇല്ലാതെ സ്കൂളിലെ ആറു കുട്ടികൾ സങ്കടപ്പെടുന്ന വിവരം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഗംഗാ ശങ്കർ പ്രകാശാണ് സലിമിനെ അറിയിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ അദ്ധ്യാപിക ആശയ്ക്ക് ടെലിവിഷൻ സെറ്റുകൾ കെ.എ.സലിം കൈമാറി. ഗംഗാ ശങ്കർ പ്രകാശ്, ഡി. ധാരിഷ്, മജി ദിവാകരൻ എന്നിവർ പങ്കെടുത്തു.