ഹരിപ്പാട്: ഗൃഹനാഥന്റെ സഞ്ചയന കർമ്മം ഒഴിവാക്കി തുക നിർദ്ധന കുട്ടികൾക്ക് ടി.വി വാങ്ങാൻ നൽകി കുടുംബം മാതൃകയായി.
പൊതു പ്രവർത്തകനായിരുന്ന ആറാട്ടുപുഴ ജയഭവനത്തിൽ എം.ജയാനന്ദൻ മേയ് 31നാണ് മരിച്ചത്. ആറാട്ടുപുഴ കരിത്ര കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റായിരുന്നു. സഞ്ചയന കർമ്മങ്ങൾക്ക് ചെലവഴിക്കാൻ കുടുംബാംഗങ്ങൾ സ്വരൂപിച്ച 25,000 രുപ ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ടി.വി വാങ്ങാനായി മന്ത്രി ജി.സുധാകരനെ ഏൽപ്പിച്ചു. സി.പി.എം ആറാട്ടുപുഴ വടക്ക് എൽ.സി സെക്രട്ടറി എം.ആനന്ദന്റെ സഹോദരനാണ് ജയാനന്ദൻ. ആനന്ദൻ തുക മന്ത്രിക്ക് കൈമാറി. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, ജില്ലാ സെക്രട്ടേറിയറ്റംഗം എം.സത്യപാലൻ എന്നിവർ പങ്കെടുത്തു.