ഹരിപ്പാട്: സി.പി.ഐ നേതൃത്വത്തിൽ വെട്ടുവേനിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യ പ്രവർത്തകരെയും ഇതര വിഭാഗം ജീവനക്കാരെയും ആദരിച്ചു. ജില്ലാ കൗൺസിൽ അംഗം ഡി.അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, ജി.സിനു, എം മുകേഷ്, അനിൽ വെട്ടുവേനി, കൃഷ്ണൻ, മുരളി തുടങ്ങിയവർ പങ്കെടുത്തു.