gh

ഹരിപ്പാട്: ചേപ്പാട് കന്നിമേൽ സർവ്വീസ് സഹകരണ ബാങ്ക് 1740 ന്റെ നേതൃത്വത്തിൽ കർ‌ഷകർക്ക് തെങ്ങിൻതൈകൾ വിതരണം ചെയ്ത് പരിസ്ഥിതിദിനം ആചരിച്ചു. പ്രസിഡന്റ് ബി.വേണുപ്രസാദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.രാജഗോപാൽ, എസ്.കൃഷ്ണപിള്ള, അൻസാരി, അച്ചുതൻ നായർ, ശ്രീദേവിയമ്മ, രാധാമണിയമ്മ എന്നിവർ സംസാരിച്ചു.