ph

കായംകുളം: കായംകുളം എം.എസ്.എം കോളേലെ ഫിസിക്‌സ് അദ്ധ്യാപിക പ്രൊഫ. ഡോ. സുഷമ സുകുമാരൻ 25 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു.

കൊല്ലം എസ്.എൻ കോളേജിൽ നിന്നു പി.എച്ച്.ഡിയും കോഴിക്കോട് എൻ.ഐ.ടി യിൽ നിന്നു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നേടിയിരുന്നു.ധാരാളം ദേശീയ അന്തർ ദേശീയ കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്. മദ്രാസ് ഐ.ഐ.ടി യിൽ നിന്നു പേപ്പർ പ്രസന്റേഷന് ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. ഗവേഷണ രംഗത്ത് മികവ് തെളിയിച്ചതിന് ഡൽഹിയിൽ ഇന്റർനാഷണൽ ബിസിനസ് കൗൺസിലിന്റെ ഇന്ദിരാഗാന്ധി സദ്ഭാവന അവാർഡ്, ഗ്ലോബൽ സൊസൈറ്റി ഒഫ് ഇന്ത്യ ഹെൽത്ത് ആൻഡ് എഡ്യുക്കേഷന്റെ 'ഭാരത് ശിക്ഷാൻ അവാർഡ്' ഉൾപ്പെടെ നിരവധി അവാർഡ് ലഭിച്ചിട്ടുണ്ട്. കെ.പി.സി.സി മെമ്പറും ഡി.സി.സി വൈസ് പ്രസിഡന്റുമായ വേലഞ്ചിറ സുകുമാരന്റെ ഭാര്യയാണ്.