jci

ആലപ്പുഴ: വനം വകുപ്പും നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുമായി സഹകരിച്ച് ജെ.സി.ഐ ആലപ്പുഴ നടപ്പാക്കുന്ന കുട്ടി വനം പദ്ധതിക്ക് തുടക്കമായി. എസ്.ഡി.വി ഗേൾസ് ഹൈസ്കൂളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം നിർവഹിച്ചു. ജെ.സി.ഐ ആലപ്പുഴ പ്രസിഡന്റ് ലാലി പ്രിബിൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. മനോജ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ നഗരസഭയ്ക്ക് കീഴിലുള്ള പത്ത് സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചാണ് ജെ.സി.ഐ കുട്ടി വനം പദ്ധതി നടപ്പിലാക്കുന്നത്. എസ്.ഡി.വി ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ‌ജയശ്രീ, ജെ.സി.ഐ തകഴി പ്രസിഡന്റ് നിതാഞ്ചലി കൊടിയേഴം, അശ്വതി വികാസ്, ദീപാ നായർ, ശ്യാം കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.