ഹരിപ്പാട്: സഹപാഠികൾക്ക് ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിഞ്ഞതോടെ ഗൗരിപ്രിയയും മുഹമ്മദ് മിഹ്റാനും വിഷമത്തിലായിരുന്നു. രണ്ട് കൂട്ടുകാർക്ക് ടി.വിയും ഡിഷ് കണക്ഷനും വാങ്ങി നൽകിയതോടെയാണ് മൂന്നാം ക്ളാസുകാരായ ഇരുവരും സന്തോ
ഷത്തിലായത്
ഹരിപ്പാട് ഡി.കെ.എൻ.എം എൽ.പി സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥികളാളാണ് ഗൗരി പ്രിയയും മുഹമ്മദ് മിഹ്‌റാനും. ടി.വി ഇല്ലാത്ത സഹപാഠികളുടെ വിഷമം ഇരുവരും മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ ടി.വിയും ഡിഷ് കണക്ഷനും കൂട്ടുകാരുടെ വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു ഈ കുരുന്നുകൾ. സ്കൂളിലെ എസ്.എം.സി ചെയർമാൻ ഹാരിസ് ആസാദിന്റെ മകനാണ് മുഹമ്മദ് മിഹ്‌റാൻ. വേണുവാണ് ഗൗരി പ്രിയയുടെ പിതാവ്.