മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്ര സേനയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി സഫലം പദ്ധതി ആരംഭിച്ചു. കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിലും ഭൂമിത്ര സേനാംഗങ്ങളുടെ വീട്ടുവളപ്പുകളിലും ഭക്ഷ്യയോഗ്യമായ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയാണ്ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ വളപ്പിൽ ഫലവൃക്ഷം നട്ടുകൊണ്ട് പ്രിൻസിപ്പൽ സൂസൻ സാമുവൽ നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് എസ്.ശശികുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിനു തങ്കച്ചൻ, കോ ഓർഡിനേറ്റർ വർഗീസ് പോത്തൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മേരി തോമസ്, ഭൂമിത്ര സേന വോളണ്ടിയർ ലീഡർമാരായ സോജിൻ എസ്.ഡാനിയൽ, രാഹുൽ ഹരി, ആനന്ദ്, സിദ്ധാർത്ഥ്, സൂരജ് തുടങ്ങിയവർ സംസാരിച്ചു.