മാവേലിക്കര: ബി.ജെ.പി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന മഹാസമ്പർക്ക യജ്ഞത്തിന്റെ മാവേലിക്കര നിയോജകമണ്ഡലംതല ഉദ്ഘാടനം നാടക രചയിതാവും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഫ്രാൻസിസ് ടി.മാവേലിക്കരയ്ക്ക് ലഘുലേഖ നൽകിക്കൊണ്ട് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനിദേവ് നിർവ്വഹിച്ചു.
ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ജി.കർത്ത, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, സംസ്ഥാന കൗൺസിൽ അംഗം മണിക്കുട്ടൻ വെട്ടിയാർ, ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ഹരീഷ് കാട്ടൂർ, ട്രഷറർ കെ.എം.ഹരികുമാർ, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ എസ്.രാജേഷ്, ഏരിയ പ്രസിഡന്റുമാരായ ജീവൻ ചാലിശ്ശേരി, സന്തോഷ് മറ്റം, ഏരിയ ജനറൽ സെക്രട്ടറിമാരായ സുജിത് മാവേലിക്കര, ദേവരാജൻ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രോഹിത് എന്നിവർ പങ്കെടുത്തു. സമ്പർക്കയജ്ഞത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ അടങ്ങുന്ന സ്ക്വാഡ് 50,000 കുടുംബങ്ങൾ സന്ദർശിക്കും.