ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ യൂത്ത്മൂവ്മെന്റ് സമിതിയുടെ നേതൃത്വത്തിൽ, ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വി നൽകുന്ന പദ്ധതിക്ക് തുടക്കമായി. യൂണിയന്റെ കീഴിലുള്ള പെരുമ്പാറ 585-ാം നമ്പർ ശാഖയിലെ ദിലീപ്കുമാറിന്റെ മകൻ ആദിത്യന് ടി.വി കൈമാറിക്കൊണ്ട് യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ടി.കെ.അനിലാൽ നിർവഹിച്ചു.യൂണിയൻ കൗൺസിൽ അംഗങ്ങളായ ഷിബു പുതുക്കാട്,കെ.പി.സുധി,സിബി അർത്തുങ്കൽ,രൂപേഷ് എസ്.എൽ പുരം,സൈബർ സേന ഭാരവാഹി ഹരി റാം എന്നിവർ പങ്കെടുത്തു.