കുട്ടനാട്: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുള്ള അലംഭാവം മാറ്റി സമയബന്ധിതമായി നടപ്പാക്കണമെന്ന് ബി.ഡി.ജെ.എസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ വെളളപ്പൊക്ക ഭീഷണിക്കു ശാശ്വത പരിഹാരമെന്ന നിലയിൽ എ.സി കനാലിന്റെ ഒന്നാംകര മുതൽ നെടുമുടി വരെയുളള ഭാഗം അടിയന്തരമായി തുറക്കാൻ നടപടി ആവശ്യപ്പെട്ട് സമരം സംഘടിപ്പിക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് പി.സി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ശാന്തി,പി.വി. സന്തോഷ്, എ.ജി. സുഭാഷ്, എ.എസ്. ബിജു,കെ. ഷാജി,വി. രഞ്ജു,രാജു എടത്വ, റജി നെടുമുടി, വാസുദേവൻ,നിഥിൻ വെളിയനാട് തുടങ്ങിയവർ പങ്കെടുത്തു.