വള്ളികുന്നം: വീട് കേന്ദ്രീകരിച്ചു ചാരായം വാറ്റുന്നതിനിടെ രണ്ടുപേർ പിടിയിൽ. കണ്ണനാകുഴി ഇലച്ചിറ പടീറ്റതിൽ അടിമ എന്ന രാകേഷ് (24), വേടരപ്ലാവ് വിനീത ഭവനം വിനോദ് (32) എന്നിവരാണ് അറസ്റ്റിലായത്. 10 ലിറ്റർ ചാരായവും 120 ലിറ്റർ കോടയും കണ്ടെടുത്തു. ഇന്നലെ പുലർച്ചെ 3ന് രാകേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പൊലീസിനെ കണ്ട് ഒരാൾ രക്ഷപ്പെട്ടു. സി.ഐ കെ.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.സുനുമോൻ, എ.എസ്.ഐമാരായ ബഷീർ, നിസാം, ഉദ്യോഗസ്ഥരായ സുഭാഷ്, നജ് റോയ്, നെജീബ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.