വള്ളികുന്നം: ഭാര്യയുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പലവിധ വഴികൾ തേടുന്ന ഭാസുരന്റെ ദുരിതങ്ങളിൽ കൈത്താങ്ങുമായി സൈനിക കൂട്ടായ്മ. രോഗപീഡകളിൽ കഴിയുന്ന ഭാര്യ ലതയ്ക്ക് (47) പരസഹായമില്ലാതെ വീടിനുള്ളിലെങ്കിലും സഞ്ചരിക്കാൻ ഇലക്ട്രിക്ക് വീൽചെയറാണ് സൈനിക കൂട്ടായ്മ സമ്മാനിച്ചിരിക്കുന്നത്.

അസ്ഥിരോഗത്തെ തുടർന്ന് കിടപ്പിലായ ലതയുടെയും വള്ളികുന്നം കാരാഴ്മ ലക്ഷം വീട് ഭാസുരന്റെയും ദുരിതാവസ്ഥ 'കേരള കൗമുദി' മേയ് 12 ന് റിപ്പോർട്ട് ചെയ്തിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സോൾജിയേഴ്‌സ് ഒഫ് ഈസ്​റ്റ് വെനീസ് എന്ന സൈനിക സംഘടന സഹായത്തിനെത്തിയത്. കൊടിക്കുന്നിൽ സുരേഷ് എം.പി ലതയ്ക്ക് ഇലക്ട്രിക് വീൽചെയർ കൈമാറി. വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തങ്കപ്പൻ, മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ്,പഞ്ചായത്ത് അംഗങ്ങളായ സുമരാജൻ, എ.അമ്പിളി, മുൻ പഞ്ചായത്ത് അംഗം എസ്.എസ്.അഭിലാഷ് കുമാർ,സി.പി.എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.മോഹൻകുമാർ,ബി.ജെ.പി വള്ളികുന്നം പടിഞ്ഞാറ് ഏരിയ പ്രസിഡന്റ് സജീവ്, സെക്രട്ടറി ബീന, യുസഫ് വട്ടയ്ക്കാട്, സോൾജിയേഴ്‌സ് ഒഫ് ഈസ്​റ്റ് വെനീസ് പ്രസിഡന്റ് മനോജ്, സെക്രട്ടറി ബിജു, ട്രഷറർ അനസ്, അനിൽ, ബാബു ലാൽ,സുധീർ കട്ടച്ചിറ, ശശി കാഞ്ഞിക്കൽ എന്നിവർ പങ്കെടുത്തു. മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളും സംഘടന നൽകി. വാട്ട്‌സാപ്പ് കൂട്ടായ്മയിലൂടെ രൂപംകൊണ്ട സൈനിക, അർദ്ധ സൈനികരായ സർവീസിൽ ഉള്ളവരും വിരമിച്ചവരുമായ അംഗങ്ങളുള്ള സംഘടന ഇപ്പോൾ ചാരി​റ്റബിൾ സൊസൈ​റ്റിയായിട്ടാണ് പ്രവർത്തിക്കുന്നത്. ഭാസുരന്റെ അക്കൗണ്ട് നമ്പർ: 01480 326 010 9190501 (കാത്തലിക് സിറിയൻ ബാങ്ക്, ചൂനാട് ശാഖ).
...............................................................

സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് നൽകിയ ഇലക്ട്രിക് വീൽ ചെയർ വള്ളികുന്നം കാരാഴ്മ ലക്ഷംവീട് ലതയ്ക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി കൈമാറുന്നു

: