ചാരുംമൂട്: സി.പി.എം നേതൃത്വത്തിലുള്ള കണ്ണനാകുഴി സർവ്വീസ് സഹകരണ ബാങ്കിൽ അഴിമതി ആരോപിച്ച് ബി.ജെ.പി താമരക്കുളം പടിഞ്ഞാറൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനാകുഴി സഹകരണ ബാങ്കിനു മുന്നിൽ പ്രതിഷേധസമരം നടത്തി. മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി.താമരക്കുളം പടിഞ്ഞാറ് ഏരിയ പ്രസിഡന്റ് സന്തോഷ് ചത്തിയറ അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം, നിയോജകമണ്ഡലം സെക്രട്ടറി പീയുഷ് ചാരുംമൂട്, ആനന്ദകുമാർ , അശോകൻ കണ്ണനാകുഴി, സുരേഷ് കണ്ണനാകുഴി, പ്രകാശ് വേടരപ്ലാവ് എന്നിവർ സംസാരിച്ചു.