shamnad

ചാരുംമൂട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിക്കാട്ടുകുളങ്ങര കളത്തിൽ പാലനിൽക്കും പുരയിടത്തിൽ ഷംനാദ് (26) മരിച്ചു. ആറ് മാസം മുമ്പ് ആദിക്കാട്ടുകുളങ്ങരയിലുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റജബ്. മകൾ: ഐഷമോൾ.