കായംകുളം: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും യാത്രയായി. കണ്ടല്ലൂർ തെക്ക് പറമ്പിക്കിഴക്ക് രാധാഭവനത്തിൽ രത്നാകരൻ (74), ഭാര്യ രാധമ്മ (69) എന്നിവരാണ് മരിച്ചത്. രോഗബാധിതനായി അവശനിലയിൽ കിടപ്പിലായിരുന്ന രത്നാകരൻ ഇന്നലെ രാവിലെ ഏഴോടെയാണ് മരിച്ചത്. ഭർത്താവിന്റെ വിയോഗം അറിഞ്ഞ രാധമ്മയും പിന്നീട് മരിച്ചു. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ നടന്നു. മക്കൾ: റെജിത്ത്, ശ്രീജിത്ത്. മരുമക്കൾ: ശ്രീദേവി, വിനീത.