photo

ചാരുംമൂട്: പരിസ്ഥിതി ദിനാചരണത്തിൽ കർഷക മോർച്ച താമരക്കുളം മേഖലയുടെ നേതൃത്വത്തിൽ വിവിധ ഓഫീസ് കോമ്പൗണ്ടുകളിലും, പൊതുസ്ഥലത്തും ഫലവൃക്ഷ തൈകൾ നടുകയും തൈകൾ വിതരണം നടത്തുകയും ചെയ്തു. ചാരുംമൂട് കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ ബി. മനോജ് ഓഫീസ് കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറിയും കർഷകമോർച്ച മണ്ഡലം പ്രഭാരിയുമായ പീയുഷ് ചാരുംമൂട്, കർഷക മോർച്ച മാവേലിക്കര മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, സന്തോഷ് ചത്തിയറ, വി. വിഷ്ണു, ബിജോഷ്, പ്രകാശ് എന്നിവർ നേതൃത്വം നൽകി.