rotary

ആലപ്പുഴ: ആലപ്പുഴ ഈസ്റ്ര് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ ട്രാഫിക്ക് ബ്ലിങ്കർ നിർമ്മിച്ചുനൽകി. റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ ഷിരീഷ് കേശവൻ ഉദ്ഘാടനം ചെയ്തു. ഗതാഗത നിയമങ്ങളെപ്പറ്റി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ ബോധവത്കരണം നടത്തണമെന്നും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. ബിനു മാത്യു അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ചീഫ് കൗൺസിലർ ബേബി കുമാരൻ, ഡിസ്ട്രിക്ട് ചെയർമാൻ ജി.അനിൽകുമാർ, അസിസ്റ്റന്റ് ഗവർണർ അഡ്വ. ദീപക്, സെക്രട്ടറി ഡോ. വിനുകുമാർ, ഡയറക്ടർ മധുകുമാർ തുടങ്ങിയവർ സംസാരിച്ചു.