ആലപ്പുഴ: ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാ സർക്കാരുകൾ നൽകിയിരിക്കുന്ന അനുവാദത്തെ സ്വാഗതം ചെയ്യുന്നതായി കേരള മുസ്ലിം ജമാ-അത്ത് കൗൺസിൽ സംസ്ഥാന നേതാക്കളായ അഡ്വ. എ. പൂക്കുഞ്ഞ്, അഡ്വ. എം. താജുദ്ദീൻ, കമാൽ എം.മാക്കിയിൽ, എം.എച്ച്. ഷാജി, അഡ്വ. എ. ജഹാംഗീർ, സി.ഐ. പരീത്, പറമ്പിൽ സുബൈർ, അഞ്ചൽ അബ്ദുൽ ജലീൽ മുസലിയാർ എന്നിവർ സംയുക്‌ത പ്രസ്താവനയിൽ പറഞ്ഞു. കൊവിഡ് വ്യാപനം തടയുവാനുള്ള നിർദ്ദേശങ്ങൾ പരിപൂർണ്ണമായി നടപ്പാക്കാനുള്ള സാഹചര്യം ഓരോ മസ്ജിദ് അധികൃതരും ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ അത്തരം സ്ഥലങ്ങളിൽ പള്ളികൾ ഇപ്പോൾ തുറക്കാതിരിക്കുന്നതാണ് അഭികാമ്യമെന്നും പ്രസ്താവനയിൽ ജമാ-അത്ത് കൗൺസിൽ നേതാക്കൾ അറിയിച്ചു.