ആലപ്പുഴ: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടീൽ ഉദ്ഘാടനം കണിച്ചുകുളങ്ങരയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്നി പ്രീതി നടേശൻ ചേർന്ന് നിർവഹിച്ചു. സമംഗ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി അനിൽരാജ് പീതാംബരൻ, വൈസ് പ്രസിഡന്റ് ധന്യ സതീഷ്, ട്രസ്റ്റ് എക്‌സിക്യുട്ടീവ് മെമ്പർമാരായ ആറോൺ ലാവൻഡർ, അജീഷ് ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.