ആലപ്പുഴ:തോട്ടപ്പള്ളിയിലെ കരിമണൽ കച്ചവടത്തിന് പിന്നിലെ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ വേണ്ടിവന്നാൽ യു.ഡി.എഫ് പുറത്തുവിടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി പറഞ്ഞു.
തോട്ടപ്പള്ളിയിൽ നിന്നു കൊണ്ടുപോകുന്ന മണ്ണ് ധാതുക്കൾ നീക്കിയശേഷം തോട്ടപ്പള്ളിയിൽ തന്നെ തിരിച്ചു നിക്ഷേപിക്കണമെന്ന സി.പി.എം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശത്തിൽ ആത്മാർത്ഥതയും സത്യസന്ധതയുമുണ്ടെങ്കിൽ രണ്ടാഴ്ചയിലധികമായി നീക്കം ചെയ്യുന്ന മണ്ണ് അതേ അളവിൽ നാളെ മുതൽ തിരിച്ചിടാൻ സർക്കാർ നടപടി സ്വീകരിക്കണം.പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എൽ.എല്ലിന്റെയും ഐ.ആർ.ഇയുടെയും പേരിൽ കൊണ്ടുപോകുന്ന ഈ കരിമണലിന്റെ സിംഹഭാഗവും കരിമണൽ ലോബിയാണ് തട്ടിയെടുക്കുന്നതെന്നും എം. മുരളി പറഞ്ഞു.