അമ്പലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാ അത്ത് അസോ. പരിധിയിൽ ഉൾപ്പെടുന്ന മുസ്ലിം പള്ളികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സർക്കാർ നിബന്ധനകൾ പാലിച്ചുകൊണ്ട്‌ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് പ്രായോഗികമല്ലെന്ന് മസ്ജിദുകളിൽ നടക്കേണ്ടിയിരുന്ന എല്ലാ ആരാധനാ കർമ്മങ്ങളും വീടുകളിൽ തന്നെ നിർവ്വഹിച്ചു മാതൃക കാട്ടിയ വിശ്വാസി സമൂഹം നിലവിലെ സ്ഥിതി തുടരുന്നതാണ് നല്ലതെന്നും എല്ലാ ജമാഅത്ത് ഭാരവാഹികളും തീരുമാനം അതതു മഹല്ലുകളിൽ അറിയിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.