അമ്പലപ്പുഴ: നരേന്ദ്രമോദി സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സമ്പർക്ക പരിപാടിക്കു തുടക്കമായി. അമ്പലപ്പുഴ നിയോജക മണ്ഡലംതല ഉദ്ഘാടനം ആലപ്പുഴ മെഡിക്കൽ കോളേജ് റിട്ട. അസോ. പ്രൊഫസർ ഡോ. പി.ഗോപാലകൃഷ്ണന് ലഘുലേഖ നൽകിക്കൊണ്ട് ബി.ജെ.പി ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷൻ നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ജനറൽ സെക്രട്ടറിമാരായ കെ. അനിൽകുമാർ, വി. ബാബുരാജ് എന്നിവർ പങ്കെടുത്തു.