പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 3327-ാം നമ്പർ തേവർവട്ടം ശാഖയിലെ പരിസ്ഥിതി ദിനാഘോഷം യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് പി.എം. സരസന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ബാബു മരോട്ടിക്കൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ടി.എൻ.സിദ്ധാർത്ഥൻ, മഹിളാസംഘം പ്രസിഡന്റ് ബേബി ബാബു, വി.എൻ.തങ്കപ്പൻ, രാജേഷ്, രാജീവ്, ശെൽവൻ എന്നിവർ സംസാരിച്ചു.