അരൂർ: എഴുപുന്ന -- കുമ്പളങ്ങി പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കാത്ത അധി​കൃതരുടെ നടപടി​യി​ൽ പ്രതി​ഷേധം. എറണാകുളം- ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തീരദേശത്തെ പ്രധാന പാലമാണിത്. പാലം ഗതാഗതത്തിനായി തുറന്ന് നൽകിയിട്ട് 10 വർഷമായി​. എന്നാൽ വിളക്കുകൾ സ്ഥാപിക്കണമെന്ന് കാട്ടി അധികൃതർക്ക് നിരവധിി നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലത്രെ. വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ പാലത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമായതായി നാട്ടുകാർ പറഞ്ഞു.