ആലപ്പുഴ: കൊവിഡ് വ്യാപനം അനുദിനം കുതിച്ചുയരുന്ന സൗദി അറേബ്യയിൽ നിന്നു വന്ദേ ഭാരത് മിഷൻ വിമാന സർവീസുകൾക്ക് നിരക്ക് ഇരട്ടിയാക്കിയ എയർ ഇന്ത്യയുടെ നിലപാട് തൊഴിലും വരുമാനവും ജീവിതവും വഴിമുട്ടിയ പ്രവാസികളോടുള്ള ക്രൂരതയാണെന്ന് കൊടിക്കുന്നി​ൽ സുരേഷ് എം.പി പറഞ്ഞു. വർദ്ധിപ്പിച്ച യാത്രാക്കൂലി പിൻവലിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.