tv-r

അരൂർ: ഓടി കൊണ്ടിരിക്കെ നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്നും കെട്ടിടത്തിന് മുകളിൽ വീണു. കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയിൽ ചന്തിരൂർ പാലത്തിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. കായംകുളം തറേൽ വീട്ടിൽ ഷിജോ,സഹോദരി ട്രീസ എന്നിവരാണ് കാറിലുണ്ടായിരുന്നത് നിയന്ത്രണം തെറ്റിയ കാർ പാലത്തിൽ നിന്നും സമീപത്തെ ഇരുപതടി താഴ്ചയിലുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിൽ വീഴുകയായിരുന്നു.കെട്ടിടത്തിൽ ആൾ താമസമില്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി.കാർ ഭാഗി​കമായി തകർന്നു.