photo

ചാരുംമൂട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഴക്കാല ശുചീകരണവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നടന്നു. ചാരുംമൂട് ജംഗ്ഷന്റെ നാലു ഭാഗങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.എസ്.രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അദ്ധ്യക്ഷത വഹിച്ചു.ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് സന്ദേശം നൽകി. ജില്ലാ സെക്രട്ടറി എം.എസ്. ഷെറഫുദീൻ മാസ്കുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് എം.എസ്.സലാമത്ത്, യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, ട്രഷറർ എബ്രഹാം പറമ്പിൽ, രക്ഷാധികാരി ദിവാകരൻ പിള്ള, കെ.ഫസൽ അലിഖാൻ, ജി. മണിക്കുട്ടൻ, ബി.സത്യപാൽ, പീയുഷ് ചാരുംമൂട്, എം.ആർ.രാമചന്ദ്രൻ, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.