ചാരുംമൂട്: കോവിഡ് പ്രതിരോധ പ്രവർത്തനത്തനങ്ങളുടെ ഭാഗമായി സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ താമരക്കുളം പഞ്ചായത്തിലെ കൊട്ടയ്ക്കാട്ടുശ്ശേരിയിലെ 1000 വീടുകളിൽ മാസ്ക് വിതരണം ചെയ്തു. ആർ.എസ്.എസ് ചെങ്ങന്നൂർ ജില്ലാ സഹ സംഘചാലക് എൻ.സുരേേ് കുമാർ റിട്ട. ഫിസിയോ തെറാപിസ്റ്റ് കെ.രാമചന്ദ്രൻ പിള്ളയ്ക്ക് മാസ്ക് നൽകി വിതരണോദ്ഘടനം നിർവ്വഹിച്ചു. ആർ.എസ്.എസ് ചെങ്ങന്നൂർ ജില്ലാ കാര്യവാഹക് എസ്.മോഹൻകുമാർ, പഞ്ചായത്തംഗം ലൈല, അഭിലാഷ്, തുളസീധരൻ, ദിനേശ് ,അതുൽ, ശരത്മോഹൻ, അജികുമാർ, മുന്നാദേവ് തുടങ്ങിയവർ പങ്കെടുത്തു.