ചാരുംമൂട് : സർക്കാർ അനുമതിയുണ്ടെങ്കിലും ചാരുംമൂട് മേഖലയിലെ മുസ്ലിം പള്ളികൾ തത്ക്കാലം തുറക്കില്ലെന്ന് മേഖല ജമാഅത്ത് യൂണിയൻ ചെയർമാൻ അബ്ദുൽ ലത്തീഫ്, കൺവീനർ എം.ജമാലുദീൻ എന്നിവർ അറിയിച്ചു. ആദിക്കാട്ടുകുളങ്ങര, നൂറനാട്, താമരക്കുളം, ചുനക്കര, വെട്ടിയാർ, കൊല്ലകടവ്, ഇലിപ്പക്കുളം, കടുവിനാൽ എന്നിവിടങ്ങളിലെ പള്ളികളാണ് ജമാഅത്ത് യൂണിയനിൽ ഉൾപ്പെടുന്നത്.