എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്നുമുതൽ നിബന്ധനകളോടെ ദർശനത്തിന് അനുമതി.ഭക്തർ മാസ്‌ക് നിർബന്ധമായി ധരിക്കണം. കൈയും മുഖവും സോപ്പ് ഉപയോഗിച്ച് ശുചീകരിക്കണം. നിയന്ത്രിതമായി മാത്രമേ നാലംബലത്തിനുള്ളിൽ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ അറിയിച്ചു. തുറക്കുന്നതിനു മുന്നോടിയായി ഇന്നലെ ക്ഷേത്രവും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. ഹരിക്കുട്ടൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.