എടത്വാ: ഓൺലൈൻ പഠനം വിദൂര സ്വപ്നമായി അവശേഷിച്ച തലവടി ഗവ. മോഡൽ എ.പി സ്‌കൂൾവിദ്യാർത്ഥി അശ്വിൻ സുഭാഷിന് ഇനി പഠനം മുടങ്ങില്ല. പി.ബി. പ്രസന്നൻ പാരൂർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ വിമല പ്രസന്നൻ ടിവിയുമായി അശ്വിനെ തേടി വീട്ടിലെത്തി.
തലവടി പഞ്ചായത്ത് അഞ്ചാം വാർഡ് മാലിപ്പുഴത്ത് മാലിയിൽ സുഭാഷിന്റെയും രഞ്ജിതയുടേയും മകനാണ് അശ്വിൻ. കൂലിപ്പണി ചെയ്ത് ഉപജീവനം തേടുന്ന സുഭാഷിന്റെ ബുദ്ധിമുട്ട് അറിഞ്ഞ ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, എസ്.എൻ.ഡി.പി യോഗം 1972-ാം നമ്പർ ശാഖ പ്രസിഡന്റ് ശശി, സെക്രട്ടറി ഉദയകമാർ, സനൽകുമാർ, പീയൂഷ് പ്രസന്നൻ, പ്രധാന അദ്ധ്യാപിക രാജി എന്നിവരുടെ നേതൃത്വത്തിലാണ് ടിവി കൈമാറിയത്. തലവടി സ്വദേശി മാളവികയ്ക്കും ഫൗണ്ടേഷൻ ടി.വി നൽകിയിരുന്നു.