km

ആലപ്പുഴ: കളർകോട് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചു. വാടയ്ക്കൽ പാണ്ട്യാലയ്ക്കൽ വീട്ടിൽ മാർട്ടിൻ ആന്റണിയുടെ മകൻ കുര്യാക്കോസ് മാർട്ടിൻ (സച്ചിൻ- 24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ കളർകോട് താനാകുളത്തിലാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ കുര്യാക്കോസ് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുകൾ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ആലപ്പുഴ സൗത്ത് പൊലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: ആനി മാർട്ടിൻ. സഹോദരങ്ങൾ: അൽഫോൻസ മാർട്ടിൻ, ക്രിസ്റ്റി മാർട്ടിൻ.