ആലപ്പുഴ:മന്ത്രി ജി.സുധാകരനെതിരെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന സമരങ്ങൾ അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജെയിംസ് സാമുവലും സെക്രട്ടറി ആർ.രാഹുലും പ്രസ്താവനയിൽ പറഞ്ഞു.
മഴക്കാലത്തിനു മുൻപ് തോട്ടപ്പള്ളി സ്പിൽവേയിലൂടെ വെള്ളം തടസമില്ലാതെ കടലിലേക്ക് ഒഴുകാൻ ആവശ്യമായ നടപടികൾ മന്ത്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരികയാണ്. മഴക്കാലപൂർവ്വ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളം സുഗമമായി ഒഴുക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇത് തടസപ്പെടുത്തുകയാണ്. പിന്തിരിഞ്ഞില്ലെങ്കിൽ നേതാക്കളെ വഴിയിൽ നേരിടേണ്ട സ്ഥിതി ഉണ്ടാകുമെന്നും പ്രസ്താവനയിൽ അറിയിച്ചു.