ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂത്ത്മൂവ്മെന്റ് യൂണിയന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ നിർവഹിച്ചു.ശാഖ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം ബൈജു ഗോകുലം, കൗൺസിൽ അംഗം രതീഷ് കോലോത്ത് വെളി എന്നിവരെ യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ആദരിച്ചു.
യോഗം ഡയറക്ടർ ബോർഡ് അംഗവും യൂത്ത് മൂവ്‌മെന്റ് യൂണിയൻ കോ-ഓർഡിനേറ്ററുമായ വി.ശശികുമാർ ഗുരുദേവ ഛായാചിത്രം അനാച്ഛാദനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ് അദ്ധ്യക്ഷനായി.യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ,യൂണിയൻ കൗൺസിൽ അംഗങ്ങളായ ബിജുദാസ്,കെ.എ.സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.സൈബർ സേന ഭാരവാഹികളായ ബാലേഷ് പറയകാട്,അജിഇടപ്പുങ്കൽ,വനിതാ സംഘം ഭാരവാഹികളായ റാണി ഷിബു,ശോഭിനി,യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗങ്ങളായ കെ.എസ്.മനോജ്,രാജേഷ് വയലാർ,യൂണിയൻ വൈസ് പ്രസിഡന്റ് സജേഷ് നന്ദ്യാട്ട്,ജോയിന്റ് സെക്രട്ടറി ഷിജു പെരുമ്പളം,പി. ശ്യാംകുമാർ, പ്രിൻസ് മോൻ,ഷാബു ഗോപാൽ,സൈജു വട്ടക്കര,ഷിബു വയലാർ,മിനേഷ്,സുജീഷ് മഹേശ്വരി,ശ്രീകാന്ത് , ശ്രീദിൽ എം.ശശിധരൻ, മനു ലാൽ, രാജു ഇടത്തിൽ എന്നിവർ പങ്കെടുത്തു. യൂത്ത്മൂവ്മെന്റ് സെക്രട്ടറി അജയൻ പറയകാട് സ്വാഗതവും ജോയിന്റ് സെക്രട്ടറി റജി പുത്തൻചന്ത നന്ദിയും പറഞ്ഞു.