ചേർത്തല:തിരുനെല്ലൂർ സഹകരണ ബാങ്കിൽ കൊവിഡ് വിദ്യാഭ്യാസ സഹായഹസ്തം വായ്പ പദ്ധതിക്ക് തുടക്കമായി. ഓൺലൈൻ പഠനം നടത്താൻ ലാപ് ടോപ്പും മൊബൈലും ടി.വിയും ആവശ്യമായവർക്കാണ് കുറഞ്ഞ പലിശ നിരക്കിൽ ബാങ്ക് വായ്പ അനുവദിച്ച് നൽകുന്നത്.ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ വായ്പ വിതരണം ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് അദ്ധ്യക്ഷനായി.സാന്ത്വനം പാലിയേറ്റീവ് കെയർ ചെയർമാൻ കെ.രാജപ്പൻനായർ,പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ,സർക്കിൾ സഹകരണ യൂണിയൻ അംഗം കെ.കെ.ഷിജി,ഭരണസമിതി അംഗങ്ങൾ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.