ചെങ്ങന്നൂർ: ചെങ്ങന്നൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്തായി. തൃപ്പൂത്താറാട്ട് ഇന്ന് മിത്രപ്പുഴക്കടവിൽ രാവിലെ ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ ചടങ്ങുകൾ മാത്രമായി നടത്തും. ആറാട്ട് എഴുന്നള്ളത്തിനൊപ്പം കടവിലേക്കോ ക്ഷേത്രത്തിലേക്കോ ഭക്തജനങ്ങൾ എത്തരുത്. വഴിപാട് താലപ്പൊലികൾ, നിറപറ വഴിപാടുകൾ എന്നിവ അനുവദിക്കില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.സി.ശ്രീകുമാരി, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് എസ്.നന്ദകുമാർ, സെക്രട്ടറി എസ്.പി. ശശി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.