ചേർത്തല: ഒൺലൈൻ ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ സി.പി.ഐ പട്ടണക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ ഒൺലൈൻ പഠനമുറി ഒരുക്കി എ.ഐ.വൈ.എഫ് പട്ടണക്കാട് മേഖലാ കമ്മിറ്റി. സാമൂഹിക അകലം പാലിച്ച് വിദ്യാർത്ഥികൾക്ക് ഇരിക്കാൻ കഴിയുന്ന സൗകര്യമാണ് പഠനമുറിയിൽ തയ്യാറാക്കിയിരിക്കുന്നത്. പഠനമുറിയുടെ ഉദ്ഘാടനം ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.ടി. ജിസ്‌മോൻ നിർവഹിച്ചു.അബ്ദുൾകലാം അദ്ധ്യക്ഷത വഹിച്ചു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രമോദ്,പി.ഡി. ബിജു, കെ.ജി.പ്രിയദർശൻ,വി.വി മുരളീധരൻ,പത്മ സതീഷ്,പി.എസ്.വിഷ്ണു,സി.ആർ. വിനോദ് ധനേഷ് എന്നിവർ പങ്കെടുത്തു.