ചാരുംമൂട്: ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിൽ കെ.ഐ.പി കനാൽ സ്ഥലത്തു നിന്നിരുന്ന പടുകൂറ്റൻ അക്വേഷ്യാ മരം സമീപത്തെ വീട്ടുമുറ്റത്തേക്ക് പതിച്ചതിനെത്തുടർന്ന് വീടിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം പാടെ തകർന്നു. നൂറനാട് പാലമേൽ മാമ്മൂട് വടക്ക് പന്ത്രണ്ടാം വാർഡിലെ അബ്രാർ മൻസിൽ അബ്ദുൾ ലത്തീഫിന്റെ വീട്ടുമുറ്റത്താണ് മരം വീണത്. അടൂർ ഫയർഫോഴ്സ് ലീഡ് ഓഫീസർ രവീന്ദ്രന്റെ നേതൃത്വത്തിൽ, ഫയർമാൻമാരായ കൃഷ്ണരാജ്, അമൃതാജി, മനോജ് കുമാർ, രാജേഷ് കുമാർ, ലത്തീഫ് എന്നിവരാണ് മരം മുറിച്ചുനീക്കിയത്.