അരൂർ: താറാവു കർഷകന്റെ 300 ഓളം മുട്ടതാറാവുകളെ തെരുവ് നായക്കൂട്ടം കടിച്ചു കൊന്നു. അരൂർ ഗ്രാമപഞ്ചായത് 15-ാം വാർഡ് ചന്തിരൂർ പാലത്തറ വീട്ടിൽ പി.കെ മണിയപ്പൻ വളർത്തിയിരുന്ന താറാവുകളെയാണ് ഞായറാഴ്ച രാത്രി തെരുവ് നായകൾ കടിച്ചു കീറിയത്. താറാവുകളെ കൂട് പൊളിച്ചാണ് നായകൾ കൂട്ടം ചേർന്ന് കൊന്നത്. ഏകദേശം 80000 രൂപയുടെ നഷ്ടമുണ്ടായതായി മണിയപ്പൻ പറഞ്ഞു. അരൂർ മൃഗാശുപത്രിയിലും. വില്ലേജ് - പഞ്ചായത്ത് ഓഫീസുകളിലും പരാതി നൽകി.