അരൂർ: എഴുപുന്ന- കുമ്പളങ്ങി പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധം. എറണാകുളം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന, തീരദേശത്തെ പ്രധാന പാലമാണിത്.
പാലം ഗതാഗതത്തിനായി തുറന്നു നൽകിയിട്ട് 10 വർഷമായി. വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് കാട്ടി അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. പാലത്തിന്റെ ഇരുകരകളിലുമായാണ് സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ഇരു ജില്ലകളിലെയും ബസുകളിൽ കയറാൻ പാലത്തിലൂടെയാണ് നടന്ന് പോകുന്നത്. വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ പാലത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമായതായി നാട്ടുകാർ പറയുന്നു.