tt

ഹരിപ്പാട്: കാറ്റിലും മഴയിലും മരങ്ങൾ വീണ് കാർത്തികപ്പളളി പുതുക്കുണ്ടം ഉദയപുരം ഭാമിനി, ചിങ്ങോലി വാലുപറമ്പിൽ സുജാത എന്നിവരുടെ വീടുകൾ തകർന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് ഭാമിനിക്കുണ്ടായത്. സുജാതയുടെ വീടിന്റെ മേൽക്കരയ്ക്ക് പൊട്ടലുണ്ട്. മുറികളുടെ ഭിത്തികൾക്കും പൊട്ടലുണ്ടായി. 75,000 രൂപയുടെ നഷ്ടമുണ്ടെന്ന് വീട്ടുകാർ പറയുന്നു.