ഹരിപ്പാട്: അധികൃതരെ അറിയിക്കാതെ യുവാവ് ഡൽഹിയിൽ നിന്ന് വീട്ടിലെത്തിയതോടെ കുടുംബം മുഴുവൻ ക്വാറന്റൈനിൽ.
മുതുകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ഡൽഹി സ്വദേശികളായ ദമ്പതികളുടെ മകനാണ് ഞായറാഴ്ച ഡൽഹിയിൽ നിന്നു സ്ഥലത്തെത്തിയത്. ട്രെയിനിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാൾ കെ.എസ്.ആർ.ടി.സി ബസിൽ ഹരിപ്പാട്ടു വന്നു. തുടർന്ന് ആംബുലൻസിലാണ് മുതുകുളത്തെ വീട്ടിലെത്തിയത്. വീട്ടിൽ കുടുംബാംഗങ്ങൾ ഉള്ളപ്പോൾ തന്നെ ഇയാൾ പ്രവേശിച്ചു. അതിനാൽ അധികൃതരെത്തി മുഴുവൻ പേർക്കും ക്വാറന്റൈൻ നിർദേശിക്കുകയായിരുന്നു.