തുറവൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ആരാധനാലയങ്ങൾ തുറക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ചേർത്തല താലൂക്കിലെ മുസ്ലീം പള്ളികൾ തുറക്കേണ്ടതില്ലെന്നും നിലവിലെ സ്ഥിതി തുടരാനും കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ ചേർത്തല താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. താലൂക്ക് പ്രസിഡന്റ് വി.കെ.സിറാാജുദ്ദീൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ ജലീൽ, തൈക്കൽ സത്താർ, നിസാർ കോതങ്ങാട്, കെ.എം ബഷീർ, നാസിമുദ്ദീൻ വടുതല, ഷറഫുദ്ദീൻ, മക്കാർ ഹാജി, തുടങ്ങിയവർ സംസാരിച്ചു.