ആലപ്പുഴ: പാവപ്പെട്ട കുട്ടികൾക്ക് കൊവിഡ് കാലത്ത് വിദ്യാഭ്യാസം നിഷേധിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. മുന്നൊരുക്കങ്ങൾ ഏർപ്പെടുത്താതെയാണ് ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചതെന്ന് ആരോപിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസുകൾക്ക് മുന്നിൽ നടന്ന ധർണയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ നിർവ്വഹിക്കുകയായിരുന്നു ലിജു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നെടുമുടി ഹരികുമാർ, ഇല്ലിക്കൽ കുഞ്ഞുമോൻ, ജി.സഞ്ജീവ് ഭട്ട്, ബഷീർ കോയാപറമ്പിൽ, കെ.നൂറുദ്ദീൻ കോയ, സി.ജ്യോതിമോൾ, എസ്.മുകുന്ദൻ, ഷോളി സിദ്ധകുമാർ, സജേഷ് ചക്കുപറമ്പിൽ, കെ.എസ്.ഡൊമനിക് എന്നിവർ സംസാരിച്ചു.