ആലപ്പുഴ: കയർഫെഡിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കണിച്ചുകുളങ്ങരയിലെ പി.വി.സി യൂണിറ്റ് അങ്കണത്തിൽ തെങ്ങിൻതൈ നട്ടുകൊണ്ട് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ നിർവ്വഹിച്ചു. കയർഫെഡിന്റെ വിവിധ യൂണിറ്റുകളിൽ വൃക്ഷത്തൈകൾ നടാനും എല്ലാ യൂണിറ്റുകളിലും വ്യാപകമായി ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കയർഫെഡ് വൈസ് പ്രസിഡന്റ് ജോഷി എബ്രഹാം, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം വി.എസ്.മണി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.